ആരേകിയെന്നെനിക്കോര്‍മ്മയില്ല
കീറിപ്പറിഞ്ഞോരീയഞ്ചുരൂപ
നാറിയും ചുക്കിച്ചുളികള്‍ വീണും
കോലം വെടിഞ്ഞൊരീയഞ്ചുരൂപ
പാലു വാങ്ങീടുവാന്‍ വന്നതാരോ
'ബാധ' നീങ്ങട്ടെയെന്നോര്‍ത്തതാണോ
ഓല,മടലുകളെണ്ണി വാങ്ങി
പാവമാമെന്നെ ചതിച്ച താണൊ
എങ്ങൊന്നു,കൊണ്ടെക്കൊടുത്തീടണം
പിഞ്ഞിയൊട്ടിച്ചോരീ യഞ്ചുരൂപ
ആരെയൊന്നേല്‍പ്പിച്ചു മാറീടണം
നേടാനറയ്ക്കുമീയഞ്ചുരൂപ
പച്ചക്കറിക്കു വില നല്‍കിയാല്‍
കൊച്ചു ലോനപ്പന്‍ പഴിക്കയില്ലേ
പച്ചരി,പഞ്ചാര വാങ്ങിയെന്നാല്‍
പിച്ച!യെന്നെന്നെനിന്ദിക്കുകില്ലെ
ഗൂര്‍ഖക്കു മാസപ്പടി കൊടുത്താല്‍
മൂര്‍ഖന്‍!മുഖത്തേക്കെറിഞ്ഞിടില്ലേ
ബസ്സു ചാര്‍ജായിക്കൊടുത്തുവെന്നാല്‍
കൊത്തിയാട്ടില്ലേ 'കിളിച്ചെറുക്കന്‍'
എന്തിനിച്ചെയ്യുമെന്നോര്‍ത്തു,ഴന്നീ-
യമ്പലമുറ്റത്തു വന്നുനിന്നു
കണ്ണുകളോടി ച്ചു നാലു പാടും
ഭണ്ടാരപ്പെട്ടിക്കു നേര്‍ക്കടുത്തു !!
+++++++++++++++++++++