ഉത്സവം കൊട്ടിക്കൊടിനിവർന്നാൽ
ഉത്സുകമെന്മന,മാർത്തു തുള്ളും
അച്ഛന്ടെ കൈകളിൽ തൂങ്ങിയാടും
കൊച്ചു ബാല്യത്തിലേയ്ക്കെത്തി നോക്കും
പൂരപ്പറമ്പിലേക്കന്തിവെട്ടം-
മാഞ്ഞാൽ പകലുണ്ടു യാത്രയാകും
ഓണത്തി,നേട്ട,നെടുത്തുതന്ന
നീലപ്പാവാടയും ചുറ്റി മെല്ലെ
മുത്തു തലേക്കെട്ടണിഞ്ഞു നിൽക്കും
മത്തേഭ വീരരെ കണ്ടു നിൽക്കും
തിക്കുതിരക്കുകൾ വന്നിടുമ്പോൾ
അച്ഛന്ടെ കാലോടു ചേർന്നുനിൽക്കും
പൊൻ കോല ഭംഗിയോടുത്തു ചേരും
പൊന്നിൻ തിടമ്പു തൊഴുതു നിൽക്കും
വെണ്മയോലും ചാമരങ്ങൾ മുത്ത-
ശ്ശ്യമ്മതൻ കൂന്തലെന്നോർത്തു നിൽക്കും
ആലവട്ടത്തിന്ടെ പീലിച്ചന്തം
തീവെട്ടി വെട്ടത്തിൽ നോക്കി നിൽക്കും
ലോലാക്കു,പട്ടിൻ കുടയ്ക്കു ചുറ്റും
ആലോലമാടുന്ന കാഴ്ച കാണും
പൂക്കുന്നമിട്ടിൽ മിഴി വിടർത്തും
ചീറ്റുവാണത്തിന്നു കാതുപൊത്തും
പഞ്ചാരിമേളക്കൊഴുപ്പിനൊത്തു
ചാഞ്ചാടുന്നോരിൽ കുതുകം കൊള്ളും
കൊച്ചു സാമാനങ്ങൾ വിൽക്കുവോരായ്
കുപ്പിവളയ്ക്കു വിലകൾ പേശും
അച്ഛന്ടെ കയ്യും പിടിച്ചന്നു ഞാ-
നുത്സവം കാണും വെളുക്കുവോളം
പിന്നെ ഞാൻ ബാല്യം പിറകിലിട്ടു
പെണ്ണായ് വളർന്നു യുവത്വമാർന്നു
പെണ്ണായ് വളർന്നതിൻ പിന്നിലിന്നീ-
യന്തർജ്ജനമാ,യകത്തൊളിച്ചു
പ്രാരാബ്ധക്കാരിയായ് മാറിയപ്പോൾ
പൂരപ്പറമ്പെനിക്കന്യമായി
പേരും പെരുമയുമൊത്തനാട്ടു-
പൂരങ്ങളെല്ലാം കിനാവിലായി
പിന്നെയും പൂരങ്ങൾ വന്നുപോകെ
ഉണ്ണി പിറന്നെന്നി,ലുത്സവം പോൽ
ഉണ്ണിമെയ് താരുണ്യം ചേർന്നുണർന്നു
സുന്ദര പൌരുഷ ഭാവമാർന്നു
അച്ഛനോടൊപ്പമുയർന്നൊരുണ്ണി
അച്ഛനെക്കാളു മുയർന്നൊരുണ്ണി
അച്ഛനെപ്പോലെ കരുത്തനുണ്ണി
അച്ഛനേക്കാളും കരുത്തനുണ്ണി
' ഇന്നാണ് പൂരം 'ചിരിച്ചു കൊണ്ടെ -
ന്നുണ്ണി യെന്നന്തികേ വന്നുനിന്നു
' അമ്മ പോരുന്നുവോ പൂരം കാണാൻ
കൊണ്ടുപോകാം ഞാൻ മുഷിഞ്ഞിടാതെ '
കുട്ടന്ടെ കയ്യും പിടിച്ചുകൊണ്ടി-
ന്നുത്സവക്കാഴ്ചകൾ കണ്ടുനില്ക്കെ
അച്ഛന്ടെ കൈളിൽ തൂങ്ങിയാടും
കൊച്ചു ബാല്യത്തിൽ ഞാൻ വീണ്ടുമെത്തി !
******************************
പിന്നെ ഞാൻ ബാല്യം പിറകിലിട്ടു
പെണ്ണായ് വളർന്നു യുവത്വമാർന്നു
പെണ്ണായ് വളർന്നതിൻ പിന്നിലിന്നീ-
യന്തർജ്ജനമാ,യകത്തൊളിച്ചു
പ്രാരാബ്ധക്കാരിയായ് മാറിയപ്പോൾ
പൂരപ്പറമ്പെനിക്കന്യമായി
പേരും പെരുമയുമൊത്തനാട്ടു-
പൂരങ്ങളെല്ലാം കിനാവിലായി
പിന്നെയും പൂരങ്ങൾ വന്നുപോകെ
ഉണ്ണി പിറന്നെന്നി,ലുത്സവം പോൽ
ഉണ്ണിമെയ് താരുണ്യം ചേർന്നുണർന്നു
സുന്ദര പൌരുഷ ഭാവമാർന്നു
അച്ഛനോടൊപ്പമുയർന്നൊരുണ്ണി
അച്ഛനെക്കാളു മുയർന്നൊരുണ്ണി
അച്ഛനെപ്പോലെ കരുത്തനുണ്ണി
അച്ഛനേക്കാളും കരുത്തനുണ്ണി
' ഇന്നാണ് പൂരം 'ചിരിച്ചു കൊണ്ടെ -
ന്നുണ്ണി യെന്നന്തികേ വന്നുനിന്നു
' അമ്മ പോരുന്നുവോ പൂരം കാണാൻ
കൊണ്ടുപോകാം ഞാൻ മുഷിഞ്ഞിടാതെ '
കുട്ടന്ടെ കയ്യും പിടിച്ചുകൊണ്ടി-
ന്നുത്സവക്കാഴ്ചകൾ കണ്ടുനില്ക്കെ
അച്ഛന്ടെ കൈളിൽ തൂങ്ങിയാടും
കൊച്ചു ബാല്യത്തിൽ ഞാൻ വീണ്ടുമെത്തി !
******************************
ഉത്സവമേളമുണ്ട് കവിതയില്‍
ReplyDeleteനന്നായി!!!
മനസ്സിലുമുണ്ട്,ഉത്സവമേളം.ആസ്വദിച്ച് അഭിപ്രായം എഴുതിയില്‍ സന്തോഷം !
Deleteപൂരക്കാലവും ഉത്സവവും :( പ്രവാസിയ്ക്ക് പൂരങ്ങളെല്ലാം കിനാവിലായി .അതു ഓര്‍മ്മയാണ് നല്ലോര്‍മ്മ .
ReplyDeleteഇപ്പോള്‍ പൂരക്കാലമാണ്,ഓര്‍മ്മകള്‍ ധാരാളം...കിനാവിലും ചാനലിലും പൂരം കാണുന്നു !
Deleteഏടത്തിയുടെ കവിതകൾ യാദൃശ്ചികമായിട്ടാണ് എന്റെ ശ്രെദ്ധയിൽ പെട്ടത് . എന്താ ഇപ്പൊ പറയാ .........നന്നായിട്ടുണ്ട് അടയുടെ നടുവും , കുറുമാലി പുഴയും , മണലി പുഴയും ഒക്കെ ............കൂടുതൽ പറയാൻ അറിയില്ല ........നിർത്തട്ടെ ,,,,,,,,,
ReplyDeleteഅഭിലാഷ് പെരുന്തടി
അഭിലാഷ് മണലി കുറുമാലി പുഴകളുടെ അടുത്താണോ താമസം?എന്നാല്‍ തീര്‍ച്ചയായും ആറാട്ടുപുഴ പൂരം കണ്ടിട്ടുണ്ടാവും.കവിത വായിച്ചതില്‍ സന്തോഷം.
ReplyDeleteപൂരങ്ങളുടെ പേരിൽ (ലേശം ) അഹങ്കരിക്കുന്നവരാണല്ലോ നമ്മൾ തൃശൂർക്കാർ ...........ഓർമകളിൽ ഒരുപാടു കഥകൾ നിറയും സന്തോഷത്തിന്റെയും സന്താപത്തിന്റെയും..........
ReplyDelete