മിച്ചഭൂമിതൻ കേസു-
കെട്ടുമായൊരുനാളി -
ലച്ഛൻ തമ്പുരാൻ ജില്ലാ-
ക്കോടതിയണഞ്ഞപ്പോൾ
അഗ്രാസനത്തിൽ മേവും
ജഡ്ജിയെക്കാണ്‍കെ ചെറ്റു
വിസ്മയത്താലേ നിന്ന-
നിൽല്പേറെ നേരം നിന്നു!
ഇല്ലത്തെ പാരമ്പര്യ-
ത്തെങ്ങു കേറ്റക്കാരന്നു
നന്മകൻ പിറന്നതും
കേമനായ് വളർന്നതും
ചൊല്ലിക്കേട്ടതെല്ലാമേ
വിസ്മൃതമായി ,ഭൂമി-
വല്ലോർക്കും വീതിച്ചതിൻ
നോവുകൾ നീറ്റീടവേ
ശുഭ്ര വസ്ത്രവും തോളിൽ
ചേർന്നൊരീരെഴത്തോർത്തും
നിത്യക്ഷൌരത്താൽ ശോഭ
വാച്ചിടും തദാസ്യവും
കഷ്ടകാലത്താൽ മാറി -
മറിഞ്ഞു ,മുഷിമുണ്ടും
കുറ്റിത്താടിയും,കോലം-
കെട്ടുപോയുർവീസുരൻ
എത്രയും പരിക്ഷീണ-
നായ് വന്നുനിൽക്കും വയോ-
വൃദ്ധനാം വിപ്രൻതന്നെ
കണ്ടതായ് ഭാവിക്കാതെ
ഉത്തുംഗസ്ഥാനേ നീണ്ടു-
നിവർന്നു ഗംഭീരമാം
മട്ടുമായിരിപ്പായി
തെല്ലും കൂസലില്ലാതെ
"നമ്പൂരി കണ്ടോ ഞാനി-
ന്നെത്ര പൊക്കത്തിൽ" പെരും-
ഗർവ്വോടെ,യേമാനുള്ളിൽ
പുച്ഛിക്കെ, ഭൂദേവനോ
തന്നത്താനോതീ "തെല്ലും
വേണ്ട വൻപുകൾ,പണ്ടു-
നിന്നേക്കാൾ പൊക്കത്തു ഞാൻ
കേറ്റി നിൻ പിതാവിനെ "
(ആരോ പറഞ്ഞുകേട്ട കഥ )
(ആരോ പറഞ്ഞുകേട്ട കഥ )
***************
താഴ്മ താന്‍ അഭ്യുന്നതി! അല്ലേ
ReplyDeleteകഥയില്‍ നിന്നുരുവായ കവിത കൊള്ളാം കേട്ടോ
താഴ്മതാനഭ്യുന്നതി എന്ന് ആരും ഓര്‍ക്കാറില്ല,എന്നിട്ടും !
Deleteകവിതയിലൂടെ കൈമാറിയ സന്ദേശം നന്ന്...
ReplyDeleteനന്ദി,മുബി !
Delete