Sunday, 10 March 2013

ചക്ക

ചക്ക പൊട്ടാപ്ലാവൊരെണ്ണം പറമ്പില്‍ 
നില്‍ക്കുന്നു വെട്ടണം പത്തുനാള്‍ പോയാല്‍ 
(കഷ്ടമിപ്ലാവിന്ടെ തേന്‍ പഴം മോഹി-
ച്ചെത്രയോ കാലം ഞാന്‍ വ്യര്‍ത്ഥമായ് പോക്കി!)

മൂത്ത തടിയറുത്താശാരി മാരാല്‍ 
മേശയലമാരതീര്‍ക്കാം വെടുപ്പായ് 
ഏറ്റം ചെറു കമ്പു ചുള്ളികളെ ല്ലാം 
മാറ്റാം വിറകാക്കിയട്ടത്തു വെക്കാം 

തൂപ്പുകളാടിന്നുണക്കിയേകീടാം 
ബാക്കി വന്നാല്‍ തെങ്ങിന്‍ ചോട്ടിലിട്ടേക്കാം
പുത്തന്‍ ചിരവ വേരാലെ നിര്‍മ്മിക്കാം 
പൊട്ടു നുറുങ്ങുകള്‍ ചാരമായ് നീറ്റാം 

കര്‍ഷകന്‍ തന്‍ മനോരാജ്യങ്ങള്‍ കേട്ടാ
ചക്കര പ്ലാവിന്നു നെഞ്ചിടി വെട്ടി !
പത്തു നാളായില്ല,അരമണി കെട്ടും 
മട്ടിലേറെക്കുഞ്ഞു ചക്കകള്‍ പൊട്ടി !!!!

**************************





*****************************

2 comments:

  1. പാവം പ്ലാവ്; അവസാനം കായ്ക്കേണ്ടി വന്നു, അല്ലെ?

    word Verification ozhivaakkuka please...

    ReplyDelete
  2. എന്റെ ഫാതെര്‍ കയ്ക്കാത്ത പ്ലാവിനെ നോക്കി ഇവനെ അടുത്ത കൊല്ലം കയ്ചില്ലേല്‍ വെട്ടണം എന്ന് പറഞ്ഞു .....
    പിറ്റേ വര്‍ഷം ....പ്ലാവ് പേടിച്ചു രണ്ടു ചക്ക തന്നു ..നല്ല മധുരമുള്ളത് ! :)


    ചക്ക ഞാന്‍ വിടില്ല ....വീണ്ടും കൊതിയന്‍ !!



    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete