ധനു മാസ മഞ്ഞിന്ടെ കുളിരേറ്റ കാലം
പുളിമാവില്‍ കുനുകുനെ കുലകള്‍ നിറഞ്ഞു
കുലകള്‍ വിരിഞ്ഞു മാമ്പൂമണം വന്നെന്‍ടെ
കരളില്‍ നൂറായിരം കനവുകള്‍ തീര്‍ത്തു
ഒരു തിങ്ങള്‍ പോയാല്‍ വലത്തോട്ടിയാലാ
ചെറു മാങ്ങ പൊട്ടിച്ചു കടുമാങ്ങയാക്കാം
നനു ചോപ്പു വന്നാലകത്തണ്ടി മൂത്താല്‍
മുളകുലുവപ്പൊടി ചേര്‍ത്തു ഭരണിയില്‍ മൂട്ടാം
മഴപോലെ തുരുതുരെ പഴമാങ്ങ വീണാല്‍
മധുരമായ് തിന്നാം കറിവെച്ചു കൂട്ടാം
വെയിലത്ത് പുതുമുണ്ട് നീര്‍ത്തിപ്പിഴിഞ്ഞുമാ-
ന്തെരയാക്കി വരണോര്‍ക്ക് ഗമയില്‍ വിളമ്പാം
പലതോര്‍ത്തു നാവത്തു നനവൂറ്റി നില്‍ക്കെ
ഒരു കുന്നായ,കലേന്നു മഴമുകില്‍ വന്നു.
മദനപ്പൂങ്കുലയൊക്കെയുരുകികൊഴിഞ്ഞു
മദമറ്റ് മൂക്കില്‍ ഞാന്‍ വിരല്‍ വെച്ചു നിന്നു !!
***************************
നല്ല മധുരമുള്ള വരികള്‍ !
ReplyDeleteഞാനൊരു മാങ്ങാ കൊതിയനാ....
ഇങ്ങനെ കൊതിപ്പിക്കരുത്
കൊതികൂടും ...
അസ്രൂസാശംസകള്‍
http://asrusworld.blogspot.in/