അമ്പല മുറ്റത്തൊ രാള്‍ക്കൂട്ട മാരവ -
മെന്തെന്ന,റിഞ്ഞിടാന്‍ ചെന്നു
അഞ്ചാറു പേരുണ്ടു പോലീസുവേഷത്തില്‍
വണ്ടി യൊന്നോടിച്ചു വന്നു !
പെട്ടെന്നു തെറ്റും ഗജത്തെ തലേക്കെട്ടു -
കെട്ടിച്ച,യക്കാതിരിക്കാന്‍
പുത്തനാം ചട്ട,മൊന്നു,ണ്ടാക്കി സര്‍ക്കാരു -
മത്തേഭ പാലകര്‍ക്കായി
മത്ത,ടിച്ചാര്‍ക്കുന്ന വാരണം നിര്‍ദ്ദയം
മര്‍ത്യനെ,ക്കൊന്നു,വെന്നാകില്‍
തെറ്റെ,ന്ന,റസ്റ്റുവാറണ്ടുമായ് ചെന്നുട-
മസ്ഥനില്‍ കുറ്റങ്ങള്‍ ചാര്‍ത്താം
ദേവന്ടെ,യാനയാ,ണിന്നലെ,സ്സന്ധ്യയ്ക്കൊ-
രാളിനെ,ക്കൊമ്പത്തു കോര്‍ത്തു !!
തേവരാ,ണെന്നോര്‍ത്തു മാനിക്കണോ?
'കാട്ടുനീതി' യില്‍ ഭേദങ്ങള്‍ വേണോ?
കോവിലില്‍ നിന്നും മൃദുസ്മിതം ചെയ്തിങ്ങു
ഗോവിന്ദ,നെത്തുമോ നേരായ് !
കോലക്കുഴല,ണി ക്കൈകളില്‍ ചേരുമോ
കാരിരുമ്പിന്‍ വിലങ്ങിപ്പോള്‍ !!
+++++++++++++
(കാട്ടുനീതി വനനിയമം)
No comments:
Post a Comment