നീ ഭാഗ്യലക്ഷ്മി തൊഴുത്തിന്ടെ നെയ്‌വിള -
ക്കീ ഗേഹ വൃദ്ധിക്കു നിത്യലക്ഷ്മി
നീ ക്ഷീര വൃഷ്ടി പറമ്പിൻ വെളിച്ചമീ
മാനുഷീധാത്രീ വളർത്തു പുത്രി
കന്നായിരുന്ന നീയമ്മതൻ ചാരത്തു നിന്നും
കുനികുത്തിയങ്ങുമിങ്ങും
പുല്ലുനാമ്പോരോന്നു തിന്നും മറന്നങ്ങു
മണ്ടുന്ന കണ്ടുമെൻ കണ്‍കുളിർത്തു
പിന്നെ നീ പയ്യായ് വളർന്നു മദിയാർന്നു
പൊൻകുടമൊന്നിനെ നൊന്തുപെറ്റു
അന്നതെൻ സൌഭാഗ്യമെന്നോർത്തു ലാളിച്ചു
നിൻ പാലനത്തിന്നു മാറ്റുചേർത്തു
നിൻ പാൽ കറന്നു വിറ്റെൻ മുണ്ടുപെട്ടിയിൽ
ടിന്നളുക്കിൻ കനം കൂടിവന്നു
നിൻ നറും വെണ്ണ ചേർത്തുണ്ടെന്ടെ യോമന -
ക്കണ്ണനാമുണ്ണിക്കു മെയ് വളർന്നു
രണ്ടുനാൾ മുൻപാണു കാലത്തു മൊന്തയും
വെള്ളവും കൊണ്ടു നിൻ ചാരെയെത്തീ
എന്തുനീ തെറ്റെ,ന്നെണീട്ടില്ല !അകിടുണർ -
ന്നെന്തെ മാധുര്യം ചുരത്തിയില്ല !
എന്തോ പിണഞ്ഞു നിനക്കെന്നു കണ്ടുള്ളു -
മന്ദിച്ചു കണ്ണുനീർ വാർത്തു നിന്നു
അന്തികേ ഞാനെന്തു ചെയ്യേണ്ടുവെന്നോർത്തു
നിൻ ശോകഭാവങ്ങൾ നോക്കിനിന്നു
ഏറും തരത്തിലായൌഷധങ്ങൾ കൂർത്ത -
സൂചിയാൽ കേറ്റീ തളർന്ന നിന്നിൽ
നീയൊന്നെണീറ്റില്ല നാലുപേർ തണ്ടിട്ടു -
താങ്ങിയെന്നാലതും വ്യർത്ഥമായ്പോയ്
ആരോ പറഞ്ഞറിഞ്ഞാണെന്നുതോന്നുന്ന -
താരാച്ചാരാന്മാർ മണത്തു വന്നു
ചോരയും നീരും വികാരവും ചേർന്ന നിൻ
ദേഹമാംസത്തിൽ കൊതിച്ചു നിന്നു
ചില്ലറക്കാശെണ്ണി മേടിച്ചു പുത്രിതൻ
കൊല്ലാക്കൊലയ്ക്കമ്മ കൈപൊക്കുമോ
പുല്ലുതിന്നുന്നൊരി,സ്സാധുവിൻ ജീവനു -
മില്ലയോ മൃത്യുവിൽ ഭീതിയെന്നോ
പാവം !തൊഴുത്തിൽ കിടപ്പു ദീനാർത്തയായ്
കാണുവാനാവില്ല ,യെന്നൊടുക്കം
പാപമാണെന്നറിഞ്ഞിട്ടും ,ദയാവധ -
പാതകത്തിന്നായനുജ്ഞയേകി
നീ ഭാഗ്യലക്ഷ്മി ,തൊഴുത്തിൻ വിളക്കണ -
ച്ചീ ഭാഗ്യഹീനക്കിരുട്ടു നൽകീ
നീയാർന്നു മുക്തി പറമ്പിന്ടെയറ്റത്തു
നീറുമീ യമ്മക്കു മാപ്പു നല്കി
************************************
Girija Chemmangatt
(കേരളത്തിലെ ക്ഷീരോല്പാദനത്തെ പ്രതികൂലമായി ബാധിച്ച ഒരു ദുരന്തമാണ് കന്നുകാലികളിലെ കുളമ്പുരോഗം .രോഗം ബാധിച്ച്, കുറെ മൃഗങ്ങള്‍ അവശരാകുകയും ജീവഹാനി സംഭവിക്കുകയും ചെയ്തു .നിസ്സഹായരായ ഈ മിണ്ടാപ്രാണികള്‍ക്കും,അവരെ പരിപാലിച്ച് ,ഉപജീവനമാര്‍ഗം കണ്ടെത്തിയ ഹതഭാഗ്യരായ ഗോപാലകര്‍ക്കുമായി ഞാന്‍ ഈ കവിത സമര്‍പ്പിക്കുന്നു .)
(കേരളത്തിലെ ക്ഷീരോല്പാദനത്തെ പ്രതികൂലമായി ബാധിച്ച ഒരു ദുരന്തമാണ് കന്നുകാലികളിലെ കുളമ്പുരോഗം .രോഗം ബാധിച്ച്, കുറെ മൃഗങ്ങള്‍ അവശരാകുകയും ജീവഹാനി സംഭവിക്കുകയും ചെയ്തു .നിസ്സഹായരായ ഈ മിണ്ടാപ്രാണികള്‍ക്കും,അവരെ പരിപാലിച്ച് ,ഉപജീവനമാര്‍ഗം കണ്ടെത്തിയ ഹതഭാഗ്യരായ ഗോപാലകര്‍ക്കുമായി ഞാന്‍ ഈ കവിത സമര്‍പ്പിക്കുന്നു .)
നന്നായിരിക്കുന്നു
ReplyDeleteകുളമ്പുരോഗം അപകടമായ രീതിയില്‍ നമ്മുടെ കേരളത്തില്‍ പകര്‍ന്നു പിടിക്കുന്നു.ശെരിയായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമില്ല
വായിച്ച് അഭിപ്രായം എഴുതിയതില്‍ സന്തോഷം !
ReplyDeleteഭാഗ്യലക്ഷ്മികള്‍ പാല്‍ ചുരത്തിയിരുന്നൊരു കാലം!
ReplyDeleteനല്ല കവിതയാണ് കേട്ടോ
സന്തോഷം,അജിത്!
ReplyDeleteകവിത വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteഇപ്പോൾ പേക്കറ്റുകളാണല്ലോ പാൽ ചുരത്തുന്നത്
വായിച്ച് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം !
ReplyDelete