മനസ്സുതുറന്നേറെ ചിരിച്ചെന്നാലോ,ചിത്തം
അടക്കാനാവാത്തപോൽ വളർന്നുവിളങ്ങീടും
മനസ്സുതുറന്നല്പം കരഞ്ഞെന്നാലോ,ചിത്തം
കടുത്തഭാരം വിട്ടു പഞ്ഞിപോൽ പറന്നീടും
പറഞ്ഞ വാക്കെല്ലാം വെള്ളി
പറയാത്തവ സ്വർണ്ണവും
ടോൾസ്റ്റോയ് വാക്കതുകേട്ടത്രെ
സ്വർണ്ണഭണ്ഡാരമായി ഞാൻ!
വയസ്സേറുമ്പോൾ സ്വയം വലിഞ്ഞുമനസ്സിനെ-
യുണക്കക്കൊട്ടത്തേങ്ങപോലെനാമൊരുക്കേണം
ഋഷിത്വംവന്നോർ,പണ്ടേ പറഞ്ഞെന്നാലും കഷ്ട-
മെനിക്കിന്നുള്ളിലീമോഹം കരിക്കായ് വീണ്ടും മാറാൻ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment