ശ്ലോകദശകം രണ്ട്
1,ഉണങ്ങിനിൽക്കുന്നൊരുവന്മരംഞാ-
നതെങ്കിലും,വന്നുകരേറിടുന്നൂ
പറമ്പിൽ നിൽക്കുന്ന തരുക്കളേക്കാ-
ളിരുന്നിടും പക്ഷികളെന്റെകൊമ്പിൽ
2,മരങ്ങൾതന്നതിരുചേർന്നവാനം
മനംമയക്കും കിളിനാദമീണം
കലർന്നസൗന്ദര്യമുണർന്നൊരന്തി-
ക്കിരിക്കെ,വന്നൂ കുളിർകാറ്റുമൊപ്പം
3,കുമാരിവന്നിട്ടകമാകെചൂലാ-
ലടിച്ചുനന്നായ് തറവൃത്തിയാക്കേ
ലഭിച്ചുവോ,നിന്റെ രവിക്കുകയ്യീ-
ന്നടർന്നുപോയുള്ള മൊബൈലുപിന്നെ (വംശസ്ഥ)
4, ഇനിയും പലതായ് കിടച്ചിടാം
നവസൗകര്യമടുത്തഭാവിയിൽ
ഗഗനത്തിൽ വസിച്ചിടുന്നൊര
പ്പുതുതായുള്ള പരമ്പരക്കുതാൻ (വിയോഗിനി)
5,വായുപുഷ്പകമതേറിവാനിലായ്
മോഹയാനമതുചെയ് വു,മൂന്നുപേർ
കോമളാംഗനൊരുബാലനും,പ്രിയം-
ചേരുമമ്മയുമവന്റെതാതനും
(രഥോദ്ധത)
6,അമ്മേഞാൻചൊന്നതല്ലേ,സഖിയുടെയരികിൽച്ചെന്നുനീപാടിടൊല്ലേ
സംഗീതംവെച്ചൊരുങ്ങിച്ചടുലചലനമായ് നർത്തനംചെയ്തിടൊല്ലേ
എള്ളോളംകൂസിടാതെത്തുടരുകയിതുതാൻപിന്നെയും,കൊണ്ടിടുംനീ-
യമ്മമ്മക്കയ്യിൽനിന്നുംതെരുതെരെയടികൾ,ചൊല്ലുവേനിത്രമാത്രം
(സ്രഗ്ദ്ധര)
6,എണ്ണമൃദുമെയ്യിലഥതേച്ചുചെറുകോണം കുമ്പയുടെതാഴെയഴകൊത്തപടിചേർത്തും
കുഞ്ഞുചരണങ്ങൾ,ചരൽമുറ്റമതിൽവേച്ചും
കണ്ണനടിവെച്ചുനടകൊള്ളുവതുകാണ്മൂ
7,മത്സ്യത്തിൻരൂപമാർന്നാഗുരുപവനപുരേ ശ്രീലകത്തുസാക്ഷാൽ
കൃഷ്ണൻനിൽക്കുന്നു,ഭക്തർക്കഭയമരുളുവാൻ സുസ്മിതംചേർത്തുചുണ്ടിൽ
തൃക്കൈനാലതുകാണ്മു,സ്വർണ്ണതിലകംമേലേക്കരംരണ്ടിലും
മറ്റോക്കൈകളിലുണ്ടുസ്വർണ്ണസുമവുംവേദങ്ങൾ നാലെന്നപോൽ
8,തൃപ്പാദങ്ങൾപിണച്ചു,വേണുവിരുകൈത്താരിൽധരിച്ചും,കൃപാ-
വർഷംനേത്രപയോധിയാലരുമയായ് ചുറ്റും പൊഴിച്ചങ്ങനെ
നിൽക്കുന്നൂശ്രീലകത്തായ് മൃദുലമധുരാധരാൽപുഞ്ചിരിച്ചും
മെച്ചത്തിൽഭൂഷയിട്ടും,തനു,കളഭച്ചാർത്തിനാൽഭംഗിചേർത്തും
9,കണ്ണൻതന്റെയിടത്തുകരമതിൽവില്ലും,വലംകയ്യിലോ
നന്നായ്ഞാണുവലിച്ചുവിരവിലായമ്പുംപിടിച്ചാണിതാ
എയ്യാനെന്നതുപോലെനില്പു,ഗുരുവായൂരിലെശ്രീലകേ
ലങ്കേശൻദശകണ്ഠവധമതുംചെയ്തുള്ളശ്രീരാമനായ്
10,വിശ്രമിക്കണമൊട്ടുനേരമതോർത്തുതെല്ലുമയങ്ങവേ
തട്ടിയെന്നെയുണർത്തിയുള്ളമൊബൈലുചെന്നുതുറക്കവേ
കിട്ടിയുത്തരമൊന്നു"സോറി,പിഴച്ചുനമ്പറടിച്ചതാ"
പെട്ടുമന്മനമൊട്ടുകോപമതെന്റെകുറ്റമതല്ലെടോ
No comments:
Post a Comment