കത്തിത്തീരാറായ് ചിത
കാണികളകന്നുപോയ്
കാണികളകന്നുപോയ്
അച്ഛമ്മ ഉണ്ണിക്കുട്ട-
നോര്‍മ്മയായ് മാറാറായി
നോര്‍മ്മയായ് മാറാറായി
പൊട്ടിക്കര ഞ്ഞീ ടുവാ-
നാകാതെ വിങ്ങിത്തേങ്ങി
നാകാതെ വിങ്ങിത്തേങ്ങി
തെക്കേ പറമ്പില്‍ കഷ്ട-
മേകനായ് ഞാന്‍ നില്പായി
മേകനായ് ഞാന്‍ നില്പായി
അച്ഛനു,മപ്ഫന്മാരും
സംസ്കാരച്ചടങ്ങുകൾ
സംസ്കാരച്ചടങ്ങുകൾ
ദു:ഖവും മന്ത്രങ്ങളും
ചേര്‍ന്ന് നിര്‍വഹിക്കവേ
ചേര്‍ന്ന് നിര്‍വഹിക്കവേ
പത്തു പെറ്റൊരമ്മക്ക്
നോവാതെയീശന്‍ തന്ന
നോവാതെയീശന്‍ തന്ന
പുത്രന്‍ ഞാനകന്നൊരു
കോണില്‍ തനിച്ചായ് നിന്നു
കോണില്‍ തനിച്ചായ് നിന്നു
പത്തുമാസം ചോന്നെന്നെ
പെറ്റമ്മ യകാലത്തു
പെറ്റമ്മ യകാലത്തു
മര്‍ത്യലോകവും വിട്ടു
സ്വര്‍ല്ലോകം പൂകീടവേ
സ്വര്‍ല്ലോകം പൂകീടവേ
പത്തു മക്കള്‍ക്കും ചേര്‍ത്തു
നല്‍കിയ വാത്സല്യങ്ങള്‍
നല്‍കിയ വാത്സല്യങ്ങള്‍
മുത്തവും കണ്ണീരു മാ-യെന്‍ നേര്‍ക്ക് നല്കിപ്പോന്നോര്‍
നാളെയച്ഛനും മറ്റു
സഹജന്മാരും ചേര്‍ന്നു
സഹജന്മാരും ചേര്‍ന്നു
മാതൃകര്‍മ്മങ്ങള്‍ വേണ്ട-
വിധിയായ് ചെയ്യുന്നേരം
വിധിയായ് ചെയ്യുന്നേരം
ഞാനനര്‍ഹനായ് നില്കും
എങ്ങനെ വീട്ടാനാകും
എങ്ങനെ വീട്ടാനാകും
ഈ ഋണം അശ്രുക്കള്‍ കൊ-
-ണ്ടല്ലാതെ ഏതാം വിധം
-ണ്ടല്ലാതെ ഏതാം വിധം
ഒച്ചയുമനക്കവു-
മില്ലാതായ് കിളികള്‍ ഒ-
മില്ലാതായ് കിളികള്‍ ഒ-
ന്നുച്ചത്തില്‍ ചിലക്കാതായ് വൃക്ഷങ്ങള്‍ അനങ്ങാതായ്
ഇച്ചിത എരിയുന്ന
പൊട്ടല്‍ മാത്രം ബാക്കിയായ്
പൊട്ടല്‍ മാത്രം ബാക്കിയായ്
മച്ചിലേയ്ക്കധോമുഖ-
നായി ഞാന്‍ കേറിച്ചെന്നു
നായി ഞാന്‍ കേറിച്ചെന്നു
മൃത്യുഗന്ധം വീശീടു-
മീയറക്കുള്ളില്‍ കയര്‍-
മീയറക്കുള്ളില്‍ കയര്‍-
ക്കട്ടിലിന്‍ ചോട്ടില്‍ കാര്യം
ഒന്നുമേ അറിയാതെ
ഒന്നുമേ അറിയാതെ
മുത്തശ്ശി അമ്മയ്ക്കേക
സമ്പാദ്യമാകും മര-
സമ്പാദ്യമാകും മര-
പ്പെട്ടിയങ്ങിരിക്കുന്ന
കണ്ടു ഞാന്‍ വിഷണ്ണനായ്
കണ്ടു ഞാന്‍ വിഷണ്ണനായ്
ഉൾത്തുടിപ്പോടും വിറ-
യാര്‍ന്ന കൈകളോടുമാ-
യാര്‍ന്ന കൈകളോടുമാ-
പ്പെട്ടി ഞാനെടുത്തോരോ
വസ്തുവും വീക്ഷിക്കവേ
വസ്തുവും വീക്ഷിക്കവേ
വസ്ത്രങ്ങള്‍ കണ്ടേന്‍ ഒരു
വാല്‍ കണ്ണാടിയും കണ്ടേന്‍
വാല്‍ കണ്ണാടിയും കണ്ടേന്‍
അദ്ധ്യാത്മരാമായണ-
ഗ്രന്ഥവും പിന്നെക്കണ്ടേൻ
ഗ്രന്ഥവും പിന്നെക്കണ്ടേൻ
ചട്ടപോയ് താളും കീറി-
യങ്ങിങ്ങു പൊടിഞ്ഞോരാ-
യങ്ങിങ്ങു പൊടിഞ്ഞോരാ-
പ്പുസ്തകത്തീന്നും വീണി-
തേതാനുമെഴുത്തുകള്‍
തേതാനുമെഴുത്തുകള്‍
തപ്പിഞാനെടുത്തോരോ-
ന്നായത് വായിച്ചീടാന്‍
ന്നായത് വായിച്ചീടാന്‍
തപ്തമാം ഹൃദന്തത്തില്‍
ആകാംക്ഷ ചേര്‍ന്നീടവെ
ആകാംക്ഷ ചേര്‍ന്നീടവെ
നിറവും മങ്ങീ വിലാ-
സങ്ങളും മാഞ്ഞീ മഷി-
സങ്ങളും മാഞ്ഞീ മഷി-
ത്തെളിവും പോയെന്നാലു-
മക്ഷരത്തെറ്റില്ലാതെ
മക്ഷരത്തെറ്റില്ലാതെ
എന്നമ്മ പ്രിയം ചേര്‍ന്നോ-
രമ്മക്ക് പോകും മുന്‍പ്
രമ്മക്ക് പോകും മുന്‍പ്
പണ്ടയച്ചതാണെന്ന-
റിഞ്ഞു ഞാന്‍ വിവര്‍ണനായ്
റിഞ്ഞു ഞാന്‍ വിവര്‍ണനായ്
ഒട്ടുമേയിടം ബാക്കി
വക്കാതെ കുനുകുനെ -
വക്കാതെ കുനുകുനെ -
ക്കത്തുകള്‍ ഓരോന്നിലും
എന്നമ്മ കുറിച്ചിട്ടു
എന്നമ്മ കുറിച്ചിട്ടു
കുട്ടനെക്കുറിച്ചുള്ള
കാര്യങ്ങളെല്ലാം നൂറു-
കാര്യങ്ങളെല്ലാം നൂറു-
വട്ടമീ മുത്തശ്ശ്യമ്മ
വായിച്ചറിഞ്ഞിട്ടുണ്ടാം
വായിച്ചറിഞ്ഞിട്ടുണ്ടാം
ഞാനാദ്യം നടന്നതിന്‍
ഹര്‍ഷവും കമിഴ്ന്നങ്ങു-
ഹര്‍ഷവും കമിഴ്ന്നങ്ങു-
വീണപ്പോള്‍ നിലം മുട്ടി
ചുണ്ടുകള്‍ മുറിഞ്ഞതും
ചുണ്ടുകള്‍ മുറിഞ്ഞതും
താതന്ടെ കുപ്പായങ്ങൾ
ഒന്നൊന്നായ് നനച്ചതും
ഒന്നൊന്നായ് നനച്ചതും
നാലുകാലിന്മേല്‍ എല്ലാ-
യിടവും നിറഞ്ഞതും
യിടവും നിറഞ്ഞതും
'എട്ടാംമാസമായെന്തേ-
പൊട്ടടി' വക്കു ന്നീ ലെ -
പൊട്ടടി' വക്കു ന്നീ ലെ -
ന്നൊ ട്ടു ശുഷ്കാന്തിപ്പെട്ടു
വേവലാതി പൂണ്ടതും
വേവലാതി പൂണ്ടതും
പെറ്റമ്മ തന്‍ ഹൃസ്പന്ദം
ചേര്‍ന്ന ലേഖനങ്ങളെ
ചേര്‍ന്ന ലേഖനങ്ങളെ
പെട്ടിയിലടുക്കവേ
പൊ ട്ടിക്കരഞ്ഞേ പോയി
****************
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)
പൊ ട്ടിക്കരഞ്ഞേ പോയി
****************
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)
No comments:
Post a Comment