നഷ്ടബോധം...
നാല്പതാണ്ടുകൾമുമ്പേ ഞാൻ
കേട്ടതാണീ ചിരിക്കഥ
നാലുമാസംമുമ്പുള്ളി-
ലെഴുതാൻവന്നൊരാശയം
കുത്തിക്കുറിച്ചിടാനന്നേ
തോന്നാഞ്ഞതു കഷ്ടമായ്
"ഇച്ചമ്മ"കണ്ടുവായിച്ചാ-
ലിഷ്ടപ്പെട്ടു ചിരിച്ചിടും
മക്കളോടൊത്തുചേർന്നിട്ടു
സൂപ്പറെന്നുകമന്റിടും
ബുദ്ധിമോശമിതെന്നോർത്തു
ദു:ഖിയ്ക്കുന്നതു നിഷ്ഫലം
ഇത്രവേഗമിഹംവിട്ടു-
പോകുമെന്നോർത്തതില്ല ഞാൻ
കുത്തുന്നു കുറ്റബോധത്തിൻ
കൂരമ്പെൻ മനതാരിതിൽ...😔😔
ഗിരിജ ചെമ്മങ്ങാട്ട്