Tuesday 7 May 2013

അടയുടെ നടു

പഴമക്കാർ പണ്ടേ പറഞ്ഞു കേട്ടിട്ടുണ്ടൊ -
രടയുടെ നടു വാണു തൃശ്ശൂർ  
പൊരുള,റിഞ്ഞീടുവാൻ പുതുനെല്ലിന്നരി പൊടി -
ച്ചില വാട്ടി,യടയിട്ടു മെല്ലെ 

അട പിന്നെ തെക്കും വടക്കുമായ് വച്ചിട്ടാ 
നെടു,മടക്കാദ്യം തുറന്നു 
ചെറുമടക്കും മാറ്റി,യില,യടർത്തീടവേ 
ചുടു ഗന്ധ,മുള്ളം കവർന്നു 

അതിരൊന്നു തീരമെ,ന്നോർക്കവേ നാക്കത്തൊ -
രറബി ക്കടലിന്ടെ ഓളം 
 അതിരുകൾ ശോഷിച്ചും നടു വീതി പൂണ്ടുമീ -
യട നേർ മലയാള രൂപം !

കദളിപ്പഴം ,തേങ്ങ,ശർക്കരപ്പാവൊത്തു 
മധുരം നിറഞ്ഞൊരീ മദ്ധ്യം 
കലകളും പൂരവും മേളങ്ങളും ചേർന്ന 
ശിവ പുരി യെന്നല്ലോ സത്യം !

ഒരു ഭൂപടം പോലു ,മറിയാ,പ്പഴങ്ക ണ്ണി-
ന്നുപമക്കു നൂറായ് നമിക്കാം 
(അറുകൊല ,കൊള്ളക,ളിതുകളെ കണ്ണട 
ച്ചിരു ളാക്കി,യൊന്നായ് മറക്കാം )

**********************************

9 comments:

  1. കദളിപ്പഴം ,തേങ്ങ,ശർക്കരപ്പാവൊത്തു
    മധുരം നിറഞ്ഞൊരീ മദ്ധ്യം
    കലകളും പൂരവും മേളങ്ങളും ചേർന്ന
    ശിവ പുരി യെന്നല്ലോ സത്യം !

    നല്ല വരികള്‍!!!!


    വേര്‍ഡ്‌ വേരിഫിക്കേഷന്‍ മാറ്റൂ പ്ലീസ്

    ReplyDelete
  2. അട കലക്കീലോ.........

    ReplyDelete
  3. ഇതിപ്പൊ അടയുടെ നടുവാണല്ലൊ.......

    ReplyDelete
  4. പൊരിച്ചു ട്ടാ ...

    ReplyDelete
  5. നമ്മള് വടക്കന്‍മാരും തെക്കന്മാരും ഒന്നിനും കൊള്ളില്ല അല്ലേ...
    അട തിന്നുമ്പോള്‍ മുഴുവനും അല്ലെ തിന്നുക...

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. അതിരൊന്നു തീരമെ,ന്നോർക്കവേ നാക്കത്തൊ -
    രറബി ക്കടലിന്ടെ ഓളം
    .
    വായിച്ചു കഴിഞ്ഞപ്പോ എന്റെ വായിലും വെള്ളമൂറി

    ReplyDelete
  8. ഗഡി , ങ്ങടെ കൊച്ചീം മോശമൊന്നുമല്ല കേട്ട ....!

    ReplyDelete
  9. കൊള്ളാട്ടോ ..





    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete