Friday, 30 May 2025

 ഹരേ...കൃഷ്ണാ...5


കരിവരനാംകണ്ണൻ നിന്നുടെ കാലിൽവീണുമയങ്ങുമ്പോൾ
കരിമുകിൽവർണ്ണാ!കഷ്ടം നീയി-
ക്കണ്ണീരെന്തിനൊഴുക്കുന്നു...🩷🙏

ഗിരിജ ചെമ്മങ്ങാട്ട്

 ഹരേ...കൃഷ്ണാ...4

മിടുക്കനെന്തേ കുരുന്നുവായിൽ കരയുകയാണല്ലോ

അടിച്ചുവെന്നോമാതാവയ്യോപീലികളാൽമെല്ലെ 

കുറുമ്പുകാട്ടാതോടിനടന്നു കളിക്കുവാൻപോയാൽ 

നുണഞ്ഞിടാനായ് വെണ്ണതരില്ലേ,മാറിൽ ചേർക്കില്ലേ...🩷🩷

ഗിരിജ ചെമ്മങ്ങാട്ട് 

Monday, 26 May 2025

 ചൊല്ലുകൾ...


അബലയൊന്നുസ്വരമുയർത്തീടുകിൽ
പരിഹസിക്കും,പ്രബുദ്ധരാമാളുകൾ
"ഗ്രഹണനേരത്തുനീർക്കോലിവായിലും
ഉറവതീർക്കുംവിഷമെന്നുകേട്ടുവോ?"

ഇതിനൊരുമറുചൊല്ലുണ്ടു,ഭോഷരേ-
യറികനിങ്ങൾ,"അളമുട്ടിയെങ്കിലോ
നിജം,*അകണ്ടകയാകുമച്ചേരയും
ഒരുനിമിഷം കടിക്കാൻ തുനിഞ്ഞിടും"
              
     * അകണ്ടക=ഉപദ്രവകാരിയല്ലാത്ത           
                          **************
ഗിരിജ ചെമ്മങ്ങാട്ട്

Tuesday, 20 May 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 175
20.05.2025
പാദംതെല്ലുപിണച്ചു,വേണുവിരുകൈത്താരാലിളംചുണ്ടിലായ്
രാഗത്തോടഥചേർത്തു,മോഹമുണരുംഗീതംപൊഴിക്കുന്നപോൽ
ശോണച്ചേലയുടുത്തു,നമ്രമുഖിയായ് തോളത്തുകൈചേർത്തൊരാ
രാധാദേവിയൊടൊത്തുനില്ക്കുമവനെ കാണുന്നതേമോദകം...
ഹരേ...കൃഷ്ണാ...

ഗിരിജ ചെമ്മങ്ങാട്ട്