ശ്രീ ഗുരുവായൂരപ്പന്റെ
ഉച്ചപ്പൂജാലങ്കാരവർണ്ണന 17520.05.2025
പാദംതെല്ലുപിണച്ചു,വേണുവിരുകൈത്താരാലിളംചുണ്ടിലായ്
രാഗത്തോടഥചേർത്തു,മോഹമുണരുംഗീതംപൊഴിക്കുന്നപോൽ
ശോണച്ചേലയുടുത്തു,നമ്രമുഖിയായ് തോളത്തുകൈചേർത്തൊരാ
രാധാദേവിയൊടൊത്തുനില്ക്കുമവനെ കാണുന്നതേമോദകം...
ഹരേ...കൃഷ്ണാ...
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment