Sunday, 30 June 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 92

20.05.2024


ചമ്രംപടിഞ്ഞിരിക്കുന്നകിശോരനെ-

യമ്പലത്തിലിന്നുകാണാം 

പൊന്നുതളയുണ്ട്,കങ്കണംകയ്യിലും 

നന്ദകുമാരനണിഞ്ഞു 


പൊന്നുങ്കുടത്തിന്റെകുമ്പമേലല്ലയോ

കിങ്ങിണിയൊന്നതാകാണ്മൂ 

പട്ടുകോണംചുളിനീർത്തിയുടുത്തിട്ടു 

കുട്ടൻചിരിച്ചാണിരിപ്പൂ 


കണ്ഠത്തിലുണ്ടഞ്ചുഗോപീതിലകങ്ങൾ

പണ്ടംപോലല്ലോകാണുന്നു 

ഉണ്ടതിന്മേലൊരുമാലവളയമായ് 

ചെന്താമരക്കണ്ണനിന്ന് 


തോൾവളയുണ്ടുഭുജത്തിൽ,തിരുനെറ്റി

ഗോപിക്കുറിയാൽതിളങ്ങി 

പീലിപ്പൂവെച്ചകിരീടത്തിലുണ്ടല്ലാ

താമരപ്പൂമുടിമാല 


മേലെവിതാനമായ് കാണുന്നുമാലകൾ 

ശ്രീലകത്തെന്തുചൈതന്യം!

കണ്ണനുമാറത്തണിയുവാനാരിന്നു

വൃന്ദപ്പൂമാലകൾതീർത്തു!


തങ്കക്കുടമൊന്നുകാണാംവലംകയ്യിൽ 

വെണ്ണതൂകീടുന്നപോലെ

തന്നിടംകയ്യിൽമുരളിയുമായതാ 

പുഞ്ചിരിതൂകുന്നുകൃഷ്ണൻ


കൃഷ്ണാഹരേകൃഷ്ണ

കൃഷ്ണാഹരേകൃഷ്ണ

കൃഷ്ണാഹരേകൃഷ്ണകൃഷ്ണാ

കൃഷ്ണാഹരേകൃഷ്ണകൃഷ്ണ

കൃഷ്ണാഹരേകൃഷ്ണകൃഷ്ണാ


ഗിരിജ ചെമ്മങ്ങാട്ട്.

No comments:

Post a Comment