ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 93
21.05.2024
മഞ്ഞമുണ്ടൊന്നുചുറ്റിനിന്നീടുന്ന
കണ്ണനെയിന്നുകാണാംഗുരുപുരേ
കുഞ്ഞുകാലിലോമഞ്ജീരവും,കയ്യിൽ
പൊന്നുകാപ്പുമണിഞ്ഞുമിടുക്കനായ്
കുഞ്ഞുമുണ്ടിനുമേലെകിലുങ്ങുന്ന
കിങ്ങിണിയുണ്ടഴകുമായങ്ങനെ
കുഞ്ഞുമാറിലോമാങ്ങമാല,ഗളേ-
ചേർന്നുനല്ലവളയത്തിന്മാലയും
മാലകൾക്കുനടുവിലായ്,നല്ലൊരു
ഗോപിയുംതൊട്ടുകാണുന്നുചന്തമായ്
ചാരുവാം വനമാലകളും,നന്ദ-
ഗോപസൂനുവണിഞ്ഞുകാണാകുന്നു
തോളിലുള്ളവളയ്ക്കുമാറ്റേകുവാൻ
തോളിലുമുണ്ടുഗോപീതിലകങ്ങൾ
കർണ്ണസൂനവും,നെറ്റിക്കുറിയുമായ്
പുഞ്ചിരിതൂകിനില്പൂകുമാരകൻ
പീലികെട്ടിയപൊന്നിന്മകുടത്തിൽ
ചാരുവാംമുടിമാലകളുണ്ടതാ
തോരണങ്ങളായല്ലോസരസിജ-
മാലകളുംനിറഞ്ഞതാകാണുന്നു
വെണ്ണയുണ്ടുവലംകയ്യിലോ,മറു-
കയ്യിലോടക്കുഴലുമായല്ലയോ
വല്യൊരാളായിഞാനെന്നഭാവേന
മുണ്ടുചുറ്റിനിന്നീടുന്നുമോഹനൻ !
കൃഷ്ണ!കൃഷ്ണാഹരേകൃഷ്ണമാധവാ!
കൃഷ്ണ!കൃഷ്ണാഹരേകൃഷ്ണകേശവാ!
കൃഷ്ണ!കൃഷ്ണാമുരാന്തകാകേശവാ!
കുഷ്ണ!ഭക്തപ്രിയാ,യദുനന്ദനാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment