ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 98
26.05.2024
ഭീകരനാമൊരുനാഗത്തിന്മേലതാ
കോമളരൂപനൊരുണ്ണിചാഞ്ചാടുന്നു
മാതാവറിഞ്ഞാണോ,നന്ദകുമാരനീ-
കാളീന്ദിതീരത്തുവന്നുനിൽക്കുന്നുഹാ!
പേവലമാകുംപദങ്ങളിൽമിന്നുന്ന
മോഹനമഞ്ജീരംപൊന്നുകൊണ്ടാണല്ലോ
കൈകളിൽചിഞ്ചിലംപാടുന്നകാപ്പുകൾ
നന്ദകിശോരനണിഞ്ഞുകാണുന്നല്ലോ
കോണകമുണ്ട് ചുവന്നപട്ടാണല്ലോ
കാണവേകണ്ണുകുളിരുകയാണല്ലോ
കിങ്ങിണികെട്ടിയിട്ടുണ്ടരമേലതു
തുള്ളിക്കളിക്കുകയെന്നുതോന്നുന്നല്ലോ
മാറിലൊരുമാങ്ങാമാലയണിഞ്ഞല്ലോ
കാനനമാലകൾ രണ്ടെണ്ണമാണല്ലോ
തോളിൽവളയൊത്തുഗോപിപ്പൂവുണ്ടല്ലോ
കാതിപ്പൂവിന്നുമണിഞ്ഞുകാണുന്നുല്ലോ
ഫാലേതിളങ്ങുന്നപൊൻകുറിയുണ്ടല്ലോ
പീലിക്കിരീടേ മുടിമാലയുണ്ടല്ലോ
താമരമാല വിതാനമായുണ്ടല്ലോ
താരിളംചുണ്ടത്തുപുഞ്ചിരിയുണ്ടല്ലോ
കുഞ്ഞുവലംകയ്യിലോടക്കുഴൽ,മറു-
കയ്യിലാസർപ്പത്തിൻവാലതുമുണ്ടല്ലോ
കാളിയന്മേൽമൃദുനർത്തനംചെയ്യുന്ന
ബാലനെന്നുള്ളിലുംനൃത്തംവെയ്ക്കുന്നല്ലോ !
കൃഷ്ണാഹരേകൃഷ്ണാ
കൃഷ്ണാഹരേകൃഷ്ണാ
കൃഷ്ണാഹരേകൃഷ്ണ
ഗോപബാലാഹരേ
കൃഷ്ണാഹരേകൃഷ്ണാ
കൃഷ്ണാഹരേകൃഷ്ണാ
കൃഷ്ണാഹരേകൃഷ്ണാ
നന്ദസൂനോഹരേ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment