Sunday, 30 June 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 96

24.05.2024


ഗുരൂവായൂരമ്പലമെത്തീടുമ്പോൾ

മുരളീധരനെ നമുക്കുകാണാം 

തളയിട്ടപാദംപിണച്ചുവെച്ച് 

മധുഗാനംതൂകുന്നപോലെയിന്ന് 

മധുഗാനംതൂകുന്നപോലെയിന്ന്


തളയുണ്ട് കാലിൽ,ചെറുവളകൾ 

കമനീയരൂപനണിഞ്ഞിട്ടുണ്ട് 

അരയിലോഞാത്തുള്ളകിങ്ങിണിയും

അതിനുമേൽചെമ്പട്ടുകോണകവും 

അതിനുമേൽചെമ്പട്ടുകോണകവും


കളഭത്തിൽചാർത്തിയമേനിയിങ്കൽ 

വനമാലരണ്ടല്ലോകാണുന്നുണ്ട്

കനകത്തിന്മുല്ലമുകുളമാല

അഴകൊത്തുചേരുന്നമാങ്ങാമാല 

അഴകൊത്തുചേരുന്നമാങ്ങാമാല

വളയത്തിന്മാല കഴുത്തിലാർന്നും 

കനകാംഗദങ്ങൾ ഭുജത്തിൽചേർന്നും 

ചെവിയിലെപ്പൂവും,തിരുനെറ്റിമേൽ

തിലകക്കുറിയുമണിഞ്ഞുകാണ്മൂ 

തിലകക്കുറിയുമണിഞ്ഞുകാണ്മൂ


കളഭക്കിരീടേയണിഞ്ഞിട്ടുണ്ട് 

അരവിന്ദപുഷ്പത്താൽ കേശമാല 

സരസിജനേത്രനലങ്കാരമായ് 

തുളസിയും തെച്ചിയുംചേർന്നമാല

തുളസിയും തെച്ചിയുംചേർന്നമാല


ഇരുകയ്യാലെ വേണുചുണ്ടിൽചേർത്ത് 

അമൃതനാദത്താൽ ശ്രുതിയുമിട്ട് 

അരികിലെത്തീടുന്നഭക്തർക്കായി

മധുവൈരി,മധുവർഷംപെയ്തിടുന്നു 

മധുവൈരി,മധുവർഷംപെയ്തിടുന്നു


കൃഷ്ണാഹരേകൃഷ്ണ,കൃഷ്ണകൃഷ്ണാകൃഷ്ണാഹരേകൃഷ്ണ,കൃഷ്ണകൃഷ്ണാ

കൃഷ്ണാഹരേകൃഷ്ണ,കൃഷ്ണകൃഷ്ണാ

കൃഷ്ണാഹരേകൃഷ്ണ,കൃഷ്ണകൃഷ്ണാ

കൃഷ്ണാഹരേകൃഷ്ണ,കൃഷ്ണകൃഷ്ണാ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment