ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 136
22.11.2024മോഹിനീരൂപത്തിലാണിന്നുശ്രീലകേ
മോഹനഗാത്രനെ കാണ്മൂ
കാലിൽതളയുണ്ടു കൈകളിൽ കങ്കണം
മോഹനരൂപനണിഞ്ഞു
വെള്ളിപ്പൂഞ്ചേലയണിഞ്ഞതിന്മേലതാ
കിങ്ങിണി കാണുന്നുവല്ലോ
തോളിലെ കേയൂരഭംഗിക്കുമാറ്റെന്ന-
പോലാണുകാതിലെ പൂക്കൾ
ശ്വേതവർണ്ണപ്പട്ടിനാലെ,കുചവസ്ത്ര-
മാ,മണിമാറിലണിഞ്ഞു
ഹേമമാല്യങ്ങളും കാനനമാല്യവും
ചേലിലണിഞ്ഞുകാണുന്നു
മാലേയത്തൂനെറ്റിമേലൊരുഗോപിയും
ശോണാധരത്തിൽ ചിരിയും
മൗലിയിൽ വാർമുടിക്കെട്ടുമായംഗന-
യെന്നപോൽനില്പൂ!മുരാരി
വാമഹസ്തത്തിലമൃതകുംഭം,മറു-
പാണിയിലുണ്ടുകുഴിയൽ
ആനതന്മാർക്കുവിളമ്പിക്കൊടുക്കുന്ന
ഭാവേനനില്ക്കുന്നു കണ്ണൻ
മോഹിനീരൂപന്റെചാരത്തുകോമള-മാമൊരുവിഗ്രഹം കാണ്മൂ!
മോഹിനീപുത്രൻശബരീശനാണിന്നു
മാതൃസമീപത്തിരിപ്പൂ!
കൃഷ്ണാ,ഹരേ ജയ!കൃഷ്ണാ,ഹരേജയ!കൃഷ്ണാ,മുകിൽവർണ്ണ!കൃഷ്ണാ
രക്ഷിക്ക!മാമലവാഴുംഹരിഹര-
പുത്ര!ഭവദാസ!ദേവാ...
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment