Monday, 8 September 2025

 


ജ്വരബാക്കികൾ

അമ്മാത്തെവേളിമേളത്തിൻ
ഹാങ്ങോവർ വിട്ടിടായ്കയോ
വൈറൽജ്വരനാമൻദൈത്യൻ
തള്ളിമൂലയ്ക്കെറിഞ്ഞതോ...?

ജീരകംമുളകിത്യാതി
ചേർത്തുവെട്ടിത്തിളച്ചൊരാ
ജലമല്ലോ,ദാഹമേറുമ്പോൾ
പലവട്ടം കുടിപ്പുഞാൻ

കണ്ണുചീമ്പിക്കിടക്കട്ടെ
നിദ്രാദേവിവരുംവരെ
അർജ്ജുന:ഫൽഗുനാചൊല്ലി
പേക്കിനാവുകൾ പോക്കുവാൻ
                     *
ഉറക്കംകിട്ടിനല്ലോണം
രാത്രിനേർത്തെപ്പടുക്കവേ
ഒട്ടൊരാശ്വാസമുണ്ടിപ്പോ-
ളമ്മാത്തോരേക്ഷമിക്കണേ..

അമ്മാത്തെവേളിമൂലംഞാ-
നിപ്പോൾകാവ്യകുതൂഹല
എന്നാണടുത്തമാംഗല്യ-
മാനന്ദൻതന്നെയാശ്രയം...

സാരിനന്നായുടുത്തപ്പോ-
ളംഗനച്ചേലിലമ്മിണി
ഞാനിങ്ങിരുന്നുകാണുന്നു
പൂങ്കിനാവുകൾ കൂട്ടരേ...

ഗിരിജ ചെമ്മങ്ങാട്ട്.

No comments:

Post a Comment