ശ്രീ ഗുരുവായൂരപ്പന്റെ
ഉച്ചപ്പൂജാലങ്കാരവർണ്ണന 16723.03.2025
ഒറ്റക്കൈവിരലാലെയങ്ങൊരു*നഗംപൊക്കിപ്പിടിച്ചും,തളിർ-
തോറ്റീടുംമറുകയ്യിനാൽമുരളിയച്ചുണ്ടത്തുചേർത്തും,മുദാ
ഒറ്റക്കാലുപിണച്ചുവെച്ചുകനകക്കോപ്പുംധരിച്ചിന്നിതാ
കുട്ടിക്കൃഷ്ണനൊരോമനച്ചിരിയുമായ്നില്ക്കുന്നതായ് കാണ്മുഞാൻ
ഹരേ..കൃഷ്ണാ..
ഗിരിജ ചെമ്മങ്ങാട്ട്.
*നഗം=പർവ്വതം
No comments:
Post a Comment