ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 65
23.04.2024
കൃഷ്ണപ്രസാദോയ്ക്കനൊരുക്കിനന്നായ്
കൃഷ്ണന്റെരൂപം,ഗുരുമന്ദിരത്തിൽ
മേൽശാന്തിനമ്പൂതിരി ഭക്തിയോടെ
പാൽപ്പായസംചേർത്തുനിവേദ്യമേകി
കാലിൽത്തള,കുഞ്ഞരമേലരഞ്ഞാൺ
പാണിദ്വയത്തിൽപുതുതായകാപ്പും
കൗപീനമോടുംചെറുകുമ്പയോടും
കാണുന്നുമന്ദസ്മിതഭാവമോടെ
മാറത്തണിഞ്ഞുണ്ടൊരുമുല്ലമൊട്ടിൻ-
മാലയ്ക്കുമേലേയൊരുകണ്ഠമാല
ഓമൽക്കുമാരന്നഴകൊത്തു,നന്ത്യാർ-
പ്പൂതെച്ചിയോടൊത്തൊരുവന്യമാല
കാതിൽക്കുണുക്കും,ഭുജകങ്കണങ്ങൾ
ചേരുന്നതോളും,വലുതായപൊട്ടും
പീലിപ്പൊലിപ്പുള്ളകിരീടമൊന്നിൽ
ചേരുന്നമട്ടിൽമുടിമാലരണ്ടും
കാണുന്നുതൃക്കയ്യതിൽവേണുകൂടാ-
തേയുണ്ടുചോന്നുള്ളൊരുതാമരപ്പൂ
*കാവിന്നിടംകയ്യരമേലെകുത്തി
മേവുന്നു*കാവിൽചിരിയോടെനന്നായ്
കണ്ണന്റെചാരത്തുവിളങ്ങിനിൽപ്പൂ
നമ്പൂരിപൂജിച്ച,മരപ്രഭൂ താൻ
ഒന്നുംപിഴയ്ക്കാ,തെഴുതീടുവാനാ-
യെന്നിൽപ്രസാദിച്ചരുളേണമെന്നും
പാലാഴിവാസാ കരുണാർദ്രചിത്താ
പാപങ്ങൾനീക്കിത്തുണയേകിടേണേ
ദീനർക്കുനാഥാ ദയതന്റെദേവാ
ഗോപാലകൃഷ്ണാശരണംതരേണേ
ഗിരിജ ചെമ്മങ്ങാട്ട്
*കാവ്=ചെറിയകുട്ടി,*കാവിൽ=അമ്പലത്തിൽ
No comments:
Post a Comment