ശ്രീ ഗൂരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 66(2)
24.04.2024
കക്കാട്ട് കുഷ്ണപ്രസാദാണുകണ്ണനെ-
യുച്ചപ്പൂജക്കായിയിന്നൊരുക്കി
മേൽശാന്തിയാകും മധുസൂദനനുണ്ണി-
ക്കേശവനിന്നുനിവേദ്യമേകി
കാൽത്തളകാണുന്നു,കൈകളിൽ കങ്കണം
നേർത്തൊരരയിൽകസവുമുണ്ട്
മുണ്ടിന്മേൽചേർത്തുമുറുക്കിയപോലെയ-
ക്കിങ്ങിണികാണാംതിളക്കമോടെ
മാറത്തുമുല്ലമുകളപ്പൊന്മാലയായ്
ചേരും കഴുത്തിലെ മാലയൊന്നും
തോളത്തൂകാപ്പും ചെവിയിൽ പ്രസൂനവും
മാലേയനെറ്റിയിൽ സ്വർണ്ണപ്പൊട്ടും
പീലിത്തിരുമുടിക്കെട്ടിൽ പൂമാലയും
ചേരുമലങ്കാരമാല്യങ്ങളും
കോവിൽവിളക്കിന്റെശോഭയിൽകൃഷ്ണനെ
കാണാമധരസ്മിതങ്ങളോടെ
തന്നിടംകയ്യിലെ,ശ്ശംഖിൽനിന്നുംമന്ത്ര-
പുണ്യാഭിഷേകജലംതുള്ളിയായ്
മെല്ലവീഴുന്നുതിടമ്പിലാരെയിന്നു
പങ്കജനേത്രനാരാധിക്കുന്നു !
ഉണ്ണിക്കഴുത്തിലണിഞ്ഞതെച്ചിപ്പൂവും
വെള്ളമന്ദാരംതുളസിപ്പൂവും
ചന്തത്തിൽചേർത്തുകൊരുത്തതെൻതോഴി-
യാണെന്നുകാണുന്നുഞാൻ ഭക്തിയോടെ
എന്നെങ്കിലുമൊരുനാളിൽനിന്മുന്നിലായ്
വന്നുനിന്നീടുമേരണ്ടുപേരും
നൽകണേഞങ്ങൾക്കൊരുവരം,മക്കൾക്കാ-
യെന്നുമായുസ്സുമാരോഗ്യവുംനീ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment