ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 71
29.04.2024
കൂർമ്മാവതാരത്തിലാണല്ലോകണ്ണനെ
കോവിലിലോതിക്കനിന്നൊരുക്കി
താഴെയൊരാമ,യരക്കുമേലോപ്രഭു-
നാരായണരൂപമായിക്കൊണ്ട്
ശംഖുചക്രങ്ങൾഗദാപദ്മമെല്ലാമേ
കണ്ടിടുന്നു,തൃക്കൈനാലിലുമായ്
പണ്ടങ്ങളുണ്ടുകഴുത്തിൽ,ചെവിപ്പൂവും
സ്വർണ്ണത്തിലകവും കാണുന്നുണ്ട്
പൊന്നിൻകിരീടവും പൂമാലച്ചന്തവും
നെയ്ദീപനാളത്തിൽ കാണുന്നുണ്ട്
പുഞ്ചിരിതൂകുമധരവുംകണ്ണിലെ
തിങ്ങും കരുണയും കാണുന്നുണ്ട്
വെള്ളത്തിലന്നാണ്ടുപോയൊരുമേരുവെ
ശങ്കിക്കാതേവന്നെടുക്കുമ്പോലെ
മന്നിലൊരാശ്രയമില്ലാത്തദീനരെ-
യൊന്നുദ്ധരിക്കണേ,ഭൂമീകാന്താ
നാരായണാഹരേ നാരായണാഹരേ
നാരായണാഹരേനാരായണാ
നാരായണാഹരേ നാരായണാഹരേ
നാരായണാഹരേ നാരായണാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment