ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 64
22.04.2024
പുതുതായിമെനഞ്ഞതാമര-
യ്ക്കകമേമുട്ടുമടക്കിനില്പതായ്
മധുവൈരികളേബരംചമ-
ച്ചതിയാംഭംഗിയൊടായ്സതീശനാം
തളയുണ്ടുതിരുപ്പദങ്ങളിൽ
വളയുംകാണ്മിരുതൃക്കരങ്ങളിൽ
ഇരുതോളിലുമുണ്ടുതോൾവള
ചെവിയിൽപൂക്കളുമുണ്ടുകോമളം
വളയാകൃതകണ്ഠമാലയും
തളിർമാറത്തൊരുമാങ്ങമാലയും
അവതന്റെനടുക്കുകാണ്മതാ
കനകത്തിൻ,തിലകംവരഞ്ഞപോൽ
പുതുചന്ദനനിർമ്മിതാനനേ
തെളിയുന്നുണ്ടുചമച്ചഗോപിയും
മകുടത്തിലെകേശമാലയും
മുകളിൽചേർന്നവിതാനമാലയും
നവനീതമതുണ്ടുകയ്യിലോ
ഭുജമൂലേതിരുകീട്ടുവേണുവും
മധുപൂജയിൽതൃപ്തനെന്നപോ-
ലരുളുന്നൂ,ഗുരുവായുരമ്പലേ
ഹരി കൃഷ്ണമുരാന്തകാ,ഹരേ
ഹരി ദാനവനാശകാഹരേ
ഹരി ദു:ഖവിനാശകാഹരേ
ഹരിപാദമതാശ്രയംഹരേ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment