ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 75
03.05.2024
ശ്രീലകത്തിന്നുവിളങ്ങുന്നുകേശവൻ
പൂജകഴിഞ്ഞുള്ളൊരാമോദത്തിൽ
പാദേ,കനകത്തളയണിഞ്ഞിട്ടുണ്ട്
പാണിയിലുണ്ടല്ലോകങ്കണങ്ങൾ
കിങ്ങിണിചേരുന്നകുമ്പമേലുണ്ടല്ലോ
ചെമ്പട്ടുകോണമുടുത്തുകാണ്മു
മാറത്തൊരുമാങ്ങാമാലകഴുത്തിലോ
ചേരുന്നൂ,നല്ലവളയമാല
മാലകളൊത്തുപതിച്ചല്ലോകാണുന്നു
ഗോപീതിലകംതിളങ്ങിക്കൊണ്ട്
ഗോവിന്ദനുണ്ണിക്കുതോളത്തുമുണ്ടല്ലോ
ഗോപിപ്പൊട്ടൊന്ന്,വളപോരാഞ്ഞോ ?
മിന്നുംചെവിപ്പൂവും,ചന്ദനനെറ്റിയിൽ
സ്വർണ്ണക്കുറിയുമണിഞ്ഞിട്ടുണ്ട്
നന്ദകിശോരന്റെമൗലിയിലുള്ളൊരു
തങ്കക്കിരീടത്തിനെന്തുചന്തം!
തന്നിടംകയ്യിലാണോടക്കുഴലിന്ന്
കണ്ടൂവലംകരേഗോപിപ്പൂവ് ഭൂഷയണിയിക്കുംനേരത്തുമാതാവോ-
ടാശിച്ചുവാങ്ങിയതാണെന്നാവാം
കോവിലിനുള്ളിലെനെയ്ദീപകാന്തിയിൽ
കാണാംഗോപാലനാംബാലകനെ
ചാരത്തണയുന്നനമ്മളെയെന്നെന്നും
നേരായ്നടത്തുവാനെന്നപോലെ
കൃഷ്ണാഹരേകൃഷ്ണ കൃഷ്ണാഹരേകൃഷ്ണ
കൃഷ്ണാഭൂലോകത്തിനേകനാഥാ
കുഷ്ണാഹരേകൃഷ്ണ
കൃഷ്ണാഹരേകൃഷ്ണാ
സച്ചിതാനന്ദസ്വരൂപകൃഷ്ണാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment