ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 74
02.05.2024
കൃഷ്ണകുമാരനുപൂജചെയ്യാനിന്നു
കൃഷ്ണനാംതന്ത്രിയാണല്ലോവന്നു
കൃഷ്ണനെനന്നായലങ്കരിക്കാനായി
കൃഷ്ണന്റെമേൽശാന്തിയല്ലോവന്നു
തൃച്ചരണംപടിഞ്ഞാണു,തളകളോ
വെട്ടിത്തിളങ്ങുന്നപോലെയുണ്ട്
പട്ടുകോണം,കുമ്പമേലുടുത്തിട്ടുണ്ട്
തൃക്കയ്യിൽകങ്കണംകാണുന്നുണ്ട്
തോളത്തുകേയൂരമുണ്ട്,ചെവിപ്പൂവോ
കോമളമായിപതിച്ചിട്ടുണ്ട്
മാറത്തുമുല്ലപ്പൂമൊട്ടിന്റെമാലയും
കാനനമാലയും കാണുന്നുണ്ട്
മാലേയംകൊണ്ടുവരഞ്ഞനെറ്റിത്തടേ
ഗോപീതിലകമണിഞ്ഞിട്ടുണ്ട്
കാണാംകളഭക്കിരീടേവെളുത്തപൂ
മോടിയിൽതീർത്തമുടിമാലയും
താമരപ്പൂക്കളും,തൃത്താവുമായല്ലോ
കാണുന്നുമേലെയലങ്കാരമായ്
കോലക്കുഴലധരത്തോടടുപ്പിച്ചു
നാദമുതിർക്കാനായ്നില്ക്കുന്നുണ്ട്
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാഹരേജയ കൃഷ്ണാഹരേ
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കുഷ്ണാഹരേജയകൃഷ്ണാഹരേ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment