Monday, 1 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 68

26.04.2024


ഊണുകഴിഞ്ഞതാണെന്നിട്ടുമെന്തേ

പായസംപോരെന്നുവാശിപിടിച്ചോ 

ചോറുകയർത്തിട്ടുവാരിക്കളഞ്ഞോ 

മാതാവിനെന്തേ,പിണങ്ങാനുണ്ടായി?


ചന്ദനംകൊണ്ടുമെനഞ്ഞൊരുരലിൽ 

കണ്ണനെയെന്തേ,കയറിനാൽകെട്ടി?

വിങ്ങിക്കരയാതിരിക്കുവാനാണോ 

വെണ്ണയുരുളകൊടുത്തിട്ടുണ്ടല്ലോ


കുഞ്ഞിത്തളയുണ്ടുകാലിലണിഞ്ഞും 

പൊന്നിന്റെകങ്കണംകയ്യിലണിഞ്ഞും 

പട്ടുകസവുമുണ്ടാണല്ലോനന്നായ് 

തറ്റുടുത്തിട്ടുണ്ടുകുഞ്ഞരമേലെ 


കിങ്ങിണിമുണ്ടിനിണക്കമായ് കാണ്മൂ 

പണ്ടങ്ങൾരണ്ടെണ്ണംമാറത്തുംകാണ്മൂ 

*അംസവലയവുംകാതിലെപ്പൂവും 

സ്വർണ്ണത്തിൻഗോപിയുംമന്ദസ്മിതവും 


പീലിക്കിരീടമണിഞ്ഞിട്ടുണ്ടല്ലോ 

ചോന്നതെച്ചിചേർന്നമന്ദാരമാല 

മാറത്തുമുണ്ടതേപോലൊരുമാല 

ഓടക്കുഴലുമുണ്ടങ്ങേക്കരത്തിൽ 


ഉണ്ണിക്കലങ്കാരമായിട്ടുകാണാം

നന്നായ് പിരിച്ചതുളസിപ്പൂമാല്യം 

നെയ് ദീപത്തിന്റെവെളിച്ചത്തിൽനില്പൂ 

നന്ദകുമാരനാ ശ്രീലകംതന്നിൽ


കൃഷ്ണ!നളകൂബര,മണിഗ്രീവ-

ദുഷ്ടവധംചെയ്തനന്ദഗോപാലാ 

ഇപ്പോഴുമീമണ്ണിലുണ്ടസുരന്മാർ 

ശിക്ഷിച്ചു,ഞങ്ങളെരക്ഷിക്കകൃഷ്ണാ!


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment