ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 73
01.05.2024
ചെറിയൊരുണ്ണിയായല്ലോകളഭത്തിൽ
വിരചിച്ചിന്നുഭഗവാനെയോതിക്കൻ
തളകളും,വളചേരുന്നകൈകളും
അരയിലെപൊന്നരഞ്ഞാണഭൂഷയും
അരിയമാറിലെമാലതീമാലയും
അതിനുചേരും കഴുത്തണിമാലയും
വനപുഷ്പങ്ങളിടചേർന്നമാലയും
നയനമോഹനംകേശവദർശനം
പുതുപട്ടുകോണംനീർത്തിയുടുത്തിട്ടും
ഇരുചെവിയിലുംപൂക്കളണിഞ്ഞിട്ടും
ഭുജമേ,*യംഗദകാന്തിതെളിഞ്ഞിട്ടും
വദനേഗോപിക്കുറിതൊടുവിച്ചിട്ടും
തിരുമകുടത്തിലുണ്ടേമുടിമാല
ചൊമചൊമന്നുള്ളതെച്ചിപ്പൂതന്നെയോ
തുളസിപ്പൂപിരിച്ചാണു,സരോജവും
ഇടചേരുമ്പോലെകാണാംവിതാനങ്ങൾ
ഒരുകാലൊന്നുപിണച്ചു,മരക്കെട്ടി-
ലിടതുകൈകുത്തി,വേണുവലംകയ്യിൽ
അരുമയോടെപിടിച്ചും,തിടുക്കമായ്
കളിയാടേണമെന്നോർത്തുനില്പൂഹരി
കൃഷ്ണകൃഷ്ണാമുരളീമനോഹരാ
കുഷ്ണഗോകുലബാലാജനാർദ്ദനാ
കൃഷ്ണകൃഷ്ണഗിരീധരമാധവാ
കൃഷ്ണ!കൂപ്പിടാം നിൻപാദപങ്കജം
ഗിരിജ ചെമ്മങ്ങാട്ട്
*അംഗദം=തോൾവള
No comments:
Post a Comment