ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 66 (1)
24.04.2024
കാണുന്നൂകണ്ണനിന്നുപതിവായോതിക്കനാൽചന്തമായ്-
ക്കാണുന്നൂകളഭത്തിൽ,ഗുരുവായൂരുള്ള ശ്രീകോവിലിൽ
കാണാംപൊൻതള,കയ്യിലഴകിൽക്കാണുന്നുപൊൻകങ്കണം
കാണാംകിങ്ങിണി,ചോന്നകസവിൻമുണ്ടുംധരിച്ചങ്ങനെ
മാറത്തുണ്ടൊരുമുല്ലമുകുളംകൊണ്ടുള്ളമാല്യം,കഴു-
ത്തോളംചേർന്നൊരുമാല,ചെവിയിൽപ്പൂവും,ഭുജക്കാപ്പുമായ്
മാലേയത്തിരുനെറ്റിതിലകം,പീലിക്കിരീടംമുടി-
പ്പൂവിൻമാലയുമുണ്ടു,മഴവിൽച്ചേലെന്തുചേലെന്നപോൽ
കണ്ണൻതാനൊരുകയ്യരയിലായ്ചേർത്തും,ഇടംകയ്യിലായ്
പൊന്നിൻശംഖവുമുണ്ടുജലധാരയ്ക്കായ് തിടമ്പൊന്നതാ
ശങ്കിപ്പൂ,തിരുമാറിലഴകിൽക്കാണുന്നമാല്യം,ഹരേ
നന്നായ്കെട്ടിയതെന്റെ*സഖിയാണല്ലേ,മുരാരേ,പ്രഭോ!
ഗിരിജ ചെമ്മങ്ങാട്ട്
*സഖി=മഞ്ജുള
No comments:
Post a Comment