ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 72
30.04.2024
കുഞ്ഞുവലംകയ്യാലല്ലോവലതുകാ-
ലംഗുലംവായോടുചേർത്തുവെച്ചും
തന്നിടംകാലൊന്നുമെല്ലെയാട്ടിക്കൊണ്ടും
നന്ദതനൂജൻ കിടക്കുന്നുണ്ട്
കാലിൽതളകാണാമോടക്കുഴലല്ലോ
കാണാമിടത്തേഭുജമൂലത്തിൽ
കൈവളയുണ്ടു,തോളത്തുംവളയുണ്ട്
മിന്നുന്നകിങ്ങിണി കുഞ്ഞരയിൽ
കോണകമുണ്ട് തിരുമാറിലോമാങ്ങാ-
മാലയുമുണ്ട് പൂമാലയൊന്നും
കാതിൽപ്പൂവുണ്ട് തൊടുകുറിഭംഗിയായ്
ഫാലസ്ഥലത്തിൽ തിളങ്ങുന്നുണ്ട്
പീലിപ്പൂവിന്മേലെ കാണാംമുടിമാല
ചേരുന്നുരണ്ടെണ്ണംനന്നുനന്നേ
മീതെയലങ്കാരമാലയുമുണ്ടല്ലോ
ശ്രീലകേ,കണ്ണനിന്നെന്തുചന്തം
പാലൂട്ടുംനേരത്തുമാതാവിനെനോക്കി
പാലമൃതച്ചിരിതൂകുമ്പോലെ
കോവിലിനുള്ളിലായല്ലോശയിക്കുന്നു
ഗോപകുമാരകനായകൃഷ്ണൻ
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാഹരേജയ ചാരുരൂപാ
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാഹരേ മഴമേഘവർണ്ണാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment